നേപ്പാളില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞ് 21 മരണം


നേപ്പാളില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബസ് കൊക്കയിലേയ്‌ക്ക് മറിഞ്ഞ് 21 പേര്‍ മരിച്ചു. പഠനയാത്രയ്ക്ക് പോയ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്. കോളേജ് വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടെയാണ് മരിച്ചത്. ഡാംഗ് ജില്ലയില്‍ നിന്ന് ഘോരാഹി നഗരത്തിലേക്കുള്ള യാത്രാമധ്യേ തുള്‍സിപൂരില്‍ വച്ചാണ് അപകടം നടന്നത്.


20 പേര്‍ക്ക് പരിക്കേറ്റെന്നാണ് വിവരം. നേപ്പാളിലെ കൃഷ്‌ണ സെന്‍ലുക്ക് പോളിടെക്‌നിക്കിലെ ബോട്ടണി വിദ്യാര്‍ഥികളാണ് അപകടത്തില്‍ പെട്ടത്. വാഹനം 1640 അടി താഴ്‌ചയുള്ള കൊക്കയിലേയ്ക്ക് ബസ് മറിയുകയായിരുന്നു




Sharing is Caring