തിരുവനന്തപുരം: നെല്‍വയല്‍-നീര്‍ത്തട സംരക്ഷണ നിയമത്തില്‍നിന്നു നഗരപ്രദേശങ്ങളെ ഒഴിവാക്കുന്നത് ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോഗം വിളിച്ചു. മുഖ്യമന്ത്രിയാണ് യോഗം വിളിച്ചിരിക്കുന്നത്. റവന്യൂ, കൃഷി മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും.
ഭേദഗതി ബില്ല് സബ്ജറ്റ് കമ്മിറ്റി പരിഗണനയിലിരിക്കെയാണ് പുതിയ യോഗം വിളിച്ചിരിക്കുന്നത്. പൊതു ആവശ്യങ്ങള്‍ക്ക് ഭൂമി നികത്തുമ്പോഴുണ്ടാകുന്ന മാനദണ്ഡഘങ്ങള്‍, നടപടി ക്രമങ്ങള്‍ എന്നിവയില്‍ ഇളവ് വരുത്തിക്കൊണ്ടുള്ള ഭേദഗതിയാണ് കൊണ്ടുവന്നത്. 2008ലെ നെല്‍വയല്‍-നീര്‍ത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്യാനുള്ള നീക്കത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു














