നൂ​റ് കോ​ടി​യു​ടെ ഹെ​റോ​യി​നു​മാ​യി ല​ഷ്ക​ര്‍ ഭീ​ക​ര​ര്‍ പി​ടി​യി​ല്‍

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ല്‍ 100 കോ​ടി രൂ​പ വി​ല​വ​രു​ന്ന ഹെ​റോ​യി​നു​മാ​യി മൂ​ന്ന് ല​ഷ്ക​ര്‍ ഭീ​ക​ര​ര്‍ പി​ടി​യി​ല്‍. ഇ​വ​രി​ല്‍​നി​ന്ന് ഒ​രു കോ​ടി രൂ​പ​യും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. കാ​ഷ്മീ​രി​ലെ ഹ​ന്ദ്വാ​ര​യി​ല്‍​നി​ന്നു​മാ​ണ് ഭീ​ക​ര​ര്‍ പി​ടി​യി​ലാ​യ​ത്.

21 കി​ലോ ഹെ​റോ​യി​നും 1.34 കോ​ടി രൂ​പ​യു​മാ​ണ് ഇ​വ​രി​ല്‍​നി​ന്നും പി​ടി​ച്ചെ​ടു​ത്ത​ത്. മൂ​ന്നു പേ​രെ​യും തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ഇ​ഫ്തി​ഖാ​ര്‍ ഇ​ന്ദ്രാ​ബി, മോ​മി​ന്‍ പി​യ​ര്‍, ഇ​ക്ബ​ല്‍ അ​ല്‍ ഇ​സ്ലാം എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. കാ​ഷ്മീ​രി​ലെ ല​ഷ്ക​ര്‍ ഭീ​ക​ര​രെ സാ​ന്പ​ത്തി​ക​മാ​യി സ​ഹാ​യി​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് ഇ​വ​ര്‍ മ​യ​ക്കു​മ​രു​ന്നു ക​ട​ത്തി​യ​തെ​ന്ന് കാ​ഷ്മീ​ര്‍ പോ​ലീ​സ് പ​റ​ഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *