നീരജിന്റെ നെറ്റ്ഫ്‌ലിക്‌സ് ആന്തോളജി ചിത്രം; ‘ഫീല്‍സ് ലൈക്ക് ഇഷ്‌ക്ക്’ ട്രെയ്‌ലര്‍

ഫാമിലി മാന്‍ എന്ന ആമസോണ്‍ സീരീസിന് ശേഷം നീരജ് ചെയ്യുന്ന ഹിന്ദി ആന്തോളജിയായ ഫീല്‍സ് ലൈക്ക് ഇഷ്‌കിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. നെറ്റ്ഫ്ലിക്സ് ഒറിജിനല്‍ ചിത്രം ജൂലൈ 23നാണ് റിലീസ് ചെയ്യുന്നത്. പ്രണയത്തെ കുറിച്ചുള്ള ആന്തോളജി ചിത്രമാണ് ഫീല്‍സ് ലൈക്ക് ഇഷ്‌ക്. ഏഴ് ഷോര്‍ട്ട് ഫിലിമുകളാണ് ഫീല്‍സ് ലൈക്ക് ഇഷ്‌കിലുള്ളത്.

ഏഴ് സംവിധായകരാണ് ‘ഫീല്‍സ് ലൈക്ക് ഇഷ്‌ക്ക്’ എന്ന ആന്തോളജി സംവിധാനം ചെയ്തിരിക്കുന്നത്. നീരജ് മാധവ് കേന്ദ്ര കഥാപാത്രമാവുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സച്ചിന്‍ കുന്ദല്‍ക്കറാണ്. അയ്യ, കൊബാള്‍ട്ട് ബ്ലൂ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് അദ്ദേഹം. നീരജിന്റെ ചിത്രത്തിന്റെ പേര് പേര് ‘ഇന്റര്‍വ്യൂ’ എന്നാണ്. മുംബൈയില്‍ താമസിക്കുന്ന മലയാളി പശ്ചാത്തലമുള്ള കഥാപാത്രത്തെയാണ് ചിത്രത്തില്‍ നീരജ് അവതരിപ്പിക്കുന്നത്.

‘സച്ചിന്‍ കുന്ദല്‍ക്കറിന് എന്നെ വെച്ച് സിനിമ ചെയ്യണമെന്ന് ഉണ്ടായിരുന്നു. ഫാമിലി മാനിലെ അഭിനയം അദ്ദേഹത്തിന് ഇഷ്ടമായിരുന്നു. പിന്നെ കൊബാള്‍ട്ട് ബ്ലൂവില്‍ ഒരു വേഷം ചെയ്യാന്‍ എന്നെ വിളിക്കുകയുണ്ടായി. പക്ഷെ ആ കഥാപാത്രം എനിക്ക് ചെയ്യാന്‍ സാധിച്ചില്ല. കൊബാള്‍ട്ട് ബ്ലൂവിന്റെ ചിത്രീകരണത്തിനായി അദ്ദേഹം കൊച്ചിയില്‍ ഉള്ള സമയത്താണ് ഇങ്ങനെയൊരു സിനിമയെ പറ്റി പറയുന്നത്. കൊബാള്‍ട്ട് ബ്ലൂവിന്റെ സെറ്റില്‍ വെച്ച് കാണുകയും, കഥ പറഞ്ഞു തരുകയും ചെയ്തു. പിന്നെ എനിക്ക് സ്‌ക്രിപ്റ്റ് അയച്ചു തന്നു. അത് വായിച്ചപ്പോള്‍ എനിക്ക് ഇഷ്ടപ്പെട്ടു. അങ്ങനെയാണ് ഞാന്‍ ഓക്കെ പറയുന്നത്.’

Spread the love

Leave a Reply

Your email address will not be published. Required fields are marked *