ന്യൂഡല്‍ഹി: രാജ്യത്ത് മെയ് 16 നു ശേഷം കൊവിഡ് 19 കേസുകള്‍ ഉണ്ടാവില്ലെന്ന് കേന്ദ്ര സര്‍ക്കാരിന്റെ വിദഗ്ധോപദേശ സമിതിയായ നീതി ആയോഗിന്റെ പ്രവചനത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിലൂടെ വൈറസ് വ്യാപനം തടയാന്‍ കഴിയുമെന്നും മെയ് 16 നു ശേഷം രാജ്യത്ത് പുതിയ കേസുകള്‍ ഉണ്ടാകില്ലെന്നും ആയിരുന്നു നീതി ആയോഗിന്റെ പ്രവചനം.
‘നീതി ആയോഗിലെ പ്രതിഭകള്‍ വീണ്ടും വിശ്വാസ്യത തെളിയിച്ചു. കേന്ദ്രസര്‍ക്കാര്‍ രാജ്യവ്യാപക ലോക്ഡൗണ്‍ ഫലപ്രദമായി നടപ്പാക്കുന്നതുമൂലം നാളെ മെയ് 16 മുതല്‍ രാജ്യത്ത് പുതിയ കൊവിഡ് 19 കേസുകള്‍ ഒന്നുമുണ്ടാകില്ലെന്ന് പ്രവചിക്കുന്ന നീതി ആയോഗിന്റെ ഗ്രാഫ് നിങ്ങളെ ഓര്‍മിപ്പിക്കുകയാണ്.’ രാഹുല്‍ ട്വീറ്റ് ചെയ്തു.














