നി​രോ​ധി​ച്ച ഒ​രു കോ​ടി രൂ​പ നോ​ട്ടു​ക​ളു​മാ​യി 3 പേ​ര്‍ പി​ടി​യി​ല്‍


മും​ബൈ: രാ​ജ്യ​ത്ത് നി​രോ​ധി​ച്ച പഴയ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ കൈവശം വച്ച മൂന്ന് പേരെ പൊലീസ് പിടികൂടി. മഹാരാഷ്ട്രയിലെ ഔറംഗബാദ് ഏരിയയിലെ ഒസ്‌മാന്‍പുരയില്‍ ​നി​ന്നും ഒ​രു കോ​ടി രൂ​പ​യു​ടെ നി​രോ​ധി​ച്ച നോ​ട്ടു​ക​ളു​മാ​യാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്. പൊലീസ് ചെക്‌പോസ്റ്റില്‍ വച്ച്‌ പരിശോധന നടത്തിയപ്പോഴാണ് മൂന്ന് പേരും പിടിയിലായത്. ഇവരുടെ പക്കലുണ്ടായിരുന്നത് പഴയ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളാണെന്ന് ഡപ്യൂട്ടി പൊലീസ് കമ്മിഷണര്‍ രാഹുല്‍ ഖദെ പറഞ്ഞു.


പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണ്. ഇ​വ​ര്‍​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും ഡിസിപി വ്യക്തമാക്കി.




Sharing is Caring