എറണാകുളം: നിസാമുദിന്‍ – തിരുവനന്തപുരം എക്സ്പ്രസിലെ കവര്‍ച്ചാ കേസ് എറണാകുളം റെയില്‍വേ ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ പൊലീസിന്റെ പ്രത്യേക സ്‌ക്വാഡ് അന്വേഷിക്കും.
കവര്‍ച്ചയ്ക്ക് പിന്നില്‍ കുപ്രസിദ്ധ മോഷ്ടാവ് അഗ്സര്‍ ബാഷയെന്ന് പൊലീസ് സംശയിക്കുന്നു. ഇയാള്‍ ട്രെയിനില്‍ ഒപ്പം ഉണ്ടായിരുന്നെന്ന് യാത്രക്കാരിയായ വിജയലക്ഷ്മി തിരിച്ചറിഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് തിരുവനന്തപുരത്തെത്തിയ ട്രെയിനില്‍ യാത്രക്കാരായ മൂന്ന് സ്ത്രീകളെ മയക്കി കിടത്തി കൊള്ളയടിച്ചത്. തിരുവല്ല സ്വദേശികളായ വിജയലക്ഷ്മിയുടെയും മകളുടേയും കൈവശമുണ്ടായിരുന്ന പത്ത് പവന്‍ സ്വര്‍ണവും രണ്ട് മൊബൈല്‍ ഫോണുകളും, കൗസല്യ എന്ന യാത്രക്കാരിയുടെ സ്വര്‍ണവും മോഷണം പോയതായാണ് വിവരം.














