നിരോധിത പുകയില ഉത്പ്പന്നങ്ങള്‍ പിടിച്ചെടുത്തു


ഓച്ചിറ: വീട്ടില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 28500 പാക്കറ്റ് നിരോധിത പുകയില ഉത്പ്പന്നങ്ങള്‍ ഓച്ചിറ പൊലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് വീട്ടുടമസ്ഥന്‍ മേമന കടമ്ബാട്ട് വീട്ടില്‍ ഷാജിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിന് ഓപ്പണ്‍ മാര്‍ക്കറ്റില്‍ 10 ലക്ഷം രൂപ വിലവരുമെന്ന് പൊലീസ് പറഞ്ഞു. പാലക്കാട്ട് നിന്നും പച്ചക്കറി ലോറിയിലാണ് ഇവ കടത്തിക്കൊണ്ടുവന്നത്. ഓച്ചിറ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ആര്‍. പ്രകാശ്, എസ്.എെ ശ്യാംകുമാര്‍, പൊലീസ് ഉദ്യോഗസ്ഥരായ സുരേഷ്, ആശ, സ്പെഷ്യല്‍ ബ്രാഞ്ച് സബ് ഇന്‍സ്പെക്ടര്‍ റോബി എന്നിവരടങ്ങിയ സംഘമാണ് തെരച്ചില്‍ നടത്തിയത്. പ്രതിയെ കരുനാഗപ്പള്ളി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.




Sharing is Caring