നിയമസഭാ തിര‌ഞ്ഞെടുപ്പ്, സോണിയയും രാഹുലും ഇന്ന് തെലങ്കാനയില്‍

ഹെെദരാബാദ്: നിയമസഭാ തിര‌ഞ്ഞെടുപ്പ് പ്രചരണത്തിന് യു.പി.എ അദ്ധ്യക്ഷ സോണിയ ഗാന്ധിയും, കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും ഇന്ന് തെലങ്കാനയില്‍. സോണിയയും രാഹുലും ചേര്‍ന്നാണ് പ്രകടന പത്രിക പുറത്തിറക്കുക. തെലങ്കാനയില്‍ ടി.ആര്‍.എസ് ആണ് കോണ്‍ഗ്രസ്സിന്റെ എതിരാളി. ടി.ആര്‍.എസില്‍ നിന്ന് നേതാക്കളെ മറുകണ്ടം ചാടിക്കാനുള്ള നീക്കങ്ങളും കോണ്‍ഗ്രസ് നടത്തുന്നുണ്ട്. മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവിന്റെ ഏകാധിപത്യ രീതിയോട് എതിര്‍പ്പുള്ളവരെയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

ടി.ആര്‍.എസില്‍ നിന്നു രാജിവച്ച വികറബാദ് എം.എല്‍.എ ബി. സഞ്ജീവ റാവു, മുതിര്‍ന്ന നേതാക്കളായ കെ.യാദവ റെഡ്ഡി, എസ്.ജഗദീശ്വര്‍ റെഡ്ഡി എന്നിവരുമായി ചര്‍ച്ച നടക്കുന്നുണ്ട്. മെദ്ചല്‍ മണ്ഡലത്തില്‍ ഇന്നു നടക്കുന്ന പൊതുസമ്മേളനത്തില്‍ സോണിയാ ഗാന്ധി പങ്കെടുക്കും. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ സോണിയ പങ്കെടുക്കുന്ന ആദ്യ പരിപാടിയാണിത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *