നിങ്ങൾ സെക്സിൽ അമിത താത്പര്യമുളളയാളാണോ…?എങ്കിൽ ആയുസു കുറയും


സെക്സു കൊണ്ടുളള ഗുണങ്ങളെ കുറിച്ചായിരുന്നു ഇതു വരെ ചർച്ച.മാനസിക സമ്മർദ്ദം കുറക്കും,മികച്ച വ്യായാമം,രോഗപ്രതിരോധ ശേഷി കൂട്ടും ഇങ്ങിനെ പോകുന്നു സെക്സിന്‍റെ ഗുണഗണങ്ങൾ.സെക്സിന്‍റെ മെച്ചങ്ങൾ സ്ഥിരീകരിക്കുന്ന നിരവധി പഠനങ്ങളും പുറത്തു വന്നിട്ടുണ്ട്.


എന്നാൽ ഇതിനു നേരെ തിരിച്ചുളള ഒരു പഠനം ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്.അമിത സെക്സ് മനുഷ്യന്‍റെ ആയുസ് കുറക്കുമെന്നാണ് പുതിയ പഠനം.ഇംഗ്ലണ്ടിലെ ഷെഫീൽഡ് സർവകലാശാല ഗവേഷകരാണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്.


ബ്രഹ്മചാരികൾ സെക്സ് ചെയ്യുന്നവരേക്കാൾ കൂടുതൽ കാലം ജീവിക്കുന്നുവെന്നാണ് കണ്ടെത്തൽ.കൊമ്പൻ ചെല്ലികളിലെ പരീക്ഷണവും പഠനത്തിന്‍റെ ഭാഗമായി നടന്നു.എന്നും ഇണ ചേരുന്ന ജീവികളാണ് കൊമ്പൻ ചെല്ലികൾ.ഇണ ചേരാത്ത കൊമ്പൻ ചെല്ലികൾ കൂടുതൽ കാലം ജീവിക്കുന്നുവെന്ന് ഡോ മൈക്കേൽ ശിവ ജ്യോതിയുടെ നേതൃത്വത്തിൽ നടന്ന പഠനം കണ്ടെത്തി.



Sharing is Caring