“നിങ്ങള്‍ മോഡിയെ തെറി വിളിക്കൂ”, ഗുജറാത്തില്‍ സമരം ചെയ്ത സ്ത്രീകളോട് ബിജെപി എംഎല്‍എ


തനിക്ക് നേരെ പ്രതിഷേധിച്ച സ്ത്രീകളോട് തന്നെ ചീത്ത വിളക്കുന്നതിന് പകരം നരേന്ദ്ര മോഡിയെ ചീത്ത വിളിക്കാന്‍ ബിജെപി എംഎല്‍എ. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. തുല്യവേദനവും സ്ഥിരനിയമനവും ആവശ്യപ്പെട്ട് കലക്ട്രേറ്റിന് മുന്നില്‍ സമരം ചെയ്യുകയായിരുന്ന ആശാ വര്‍ക്കര്‍മാരോടാണ് ബിജെപി എംഎല്‍എ സതീഷ് പട്ടേല്‍ മോഡിയെ ചീത്ത വിളിക്കാന്‍ നിര്‍ദേശിച്ചത്. സമരം ചെയ്യുകയായിരുന്ന വേദിക്കരികിലൂടെ എംഎല്‍എ നടന്നു പോയതോടെ സ്ത്രീകള്‍ തങ്ങളുടെ ആവശ്യം എംഎല്‍എയെ അറിയിക്കുകയായിരുന്നു.


നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്തില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ബി.ജെ.പിക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. അമിത് ഷായുടെയും ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിന്റെയും പരിപാടികള്‍ക്ക് നേരെ പട്ടേല്‍ സമുദായത്തിന്റേയും പ്രതിഷേധം നടന്നിരുന്നു




Sharing is Caring