നാളെ ഹര്‍ത്താലുണ്ടോ? സത്യാവസ്ഥ ഇതാണ്


കോഴിക്കോട്: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ അട്ടിമറിക്കുന്ന നിലപാടുകള്‍ മാറ്റണമെന്നും ആചാരസംരക്ഷണത്തിന് ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ചില സംഘടനകള്‍ നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നാല്‍, ഈ ഹര്‍ത്താലിന് മറ്റ് രാഷ്ട്രീയ കക്ഷികളില്‍ നിന്നോ സംഘടനകളില്‍ നിന്നോ പിന്തുണ ലഭിച്ചിട്ടില്ല. നാളെ രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ ഹര്‍ത്താല്‍ നടത്തുമെന്നാണ് അയ്യപ്പ ധര്‍മസേന ജനറല്‍ സെക്രട്ടറി ഷെല്ലി രാമന്‍ പുരോഹിത്, ഹനുമാന്‍ സേന ഭാരത് സംസ്ഥാന ചെയര്‍മാന്‍ എ.എം. ഭക്തവത്സലന്‍ തുടങ്ങിയവര്‍ അറിയിച്ചത്. ഹര്‍ത്താലിനോടനുബന്ധിച്ചു നാളെ വിവിധ ക്ഷേത്രങ്ങളില്‍ പ്രാര്‍ഥനകള്‍ നടത്തും. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു.




Sharing is Caring