നാലു മണി പലഹാരമായി കട്ടനൊപ്പം കഴിക്കാനുള്ള കപ്പവട റെഡിയാക്കാം. അതും പത്തുമിനിറ്റിനുള്ളില്‍
ആവശ്യമുള്ള സാധനങ്ങള്‍

കപ്പ 1 കിലോ
മൈദ 2 ടേബിള്‍ സ്പൂണ്‍
സവാള 1 എണ്ണം
ഇഞ്ചി ചെറിയ കഷ്ണം
മുളക് പൊടി 1 ടേബിള്‍ സ്പൂണ്‍
പച്ചമുളക് 5 എണ്ണം
എണ്ണ വറുക്കാന്‍ പാകത്തിന്
തയ്യാറാക്കുന്ന വിധം: കപ്പ വേവിച്ച് ഉടച്ച് അതിലേക്ക് ചെറുതായി അരിഞ്ഞ സവാള, പച്ചമുളക്, ഇഞ്ചി, എന്നിവയും മുളക് പൊടി മൈദ എന്നിവയും ചേര്‍ത്ത് നന്നായി കുഴയ്ക്കുക. കുഴച്ച് വട പോലാക്കി എണ്ണയില്‍ വറുത്തു കോരുക. സ്വാദിഷ്ടമായ നാലുമണിപ്പലഹാരം കപ്പവട റെഡി.













