നാടുകാണി ചുരത്തില്‍ ഗതാഗത കുരുക്ക്, വന്‍ മരങ്ങള്‍ കടപുഴകി വീണു, നൂറോളം വാഹനങ്ങള്‍ ചുരത്തില്‍ കുടുങ്ങി


മലപ്പുറം: കേരളത്തെയും തമിഴ്‌നാടിനെയും ബന്ധിപ്പിക്കുന്ന മലപ്പുറം നാടുകാണി ചുരത്തില്‍ മരങ്ങള്‍ വീണ് ഗതാഗതം തടസപ്പെട്ടു. പച്ചക്കറി ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുമായെത്തിയ നൂറോളം വാഹനങ്ങള്‍ ചുരത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. ചുരം പാതയിലെ തേന്‍പാറ, പോത്തും കുഴി തുടങ്ങിയ സ്ഥലങ്ങിലാന്ന് വന്‍ മരങ്ങള്‍ കടപുഴകി വീണത്.


ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. നിലമ്ബൂരില്‍ നിന്നു അഗ്നി സുരക്ഷ സേനയെത്തി മരങ്ങള്‍ മുറിച്ചു മാറ്റാന്‍ തുടങ്ങിയെങ്കിലും 2 മണിക്കൂര്‍ കഴിഞ്ഞിട്ടും പൂര്‍ണമായി നീക്കം ചെയ്യാന്‍ സാധിച്ചിട്ടില്ല. ഇതിനിടയില്‍ സഹായത്തിനായി ട്രൊമ കെയറും സന്നദ്ധ സംഘടനകളും എത്തിയിട്ടുണ്ട്.


പച്ചക്കറിയും മറ്റു ഭക്ഷ്യ വസ്തുക്കളുമായി വരുന്നതും കൊണ്ടുവരാന്‍ പോകുന്നതുമായ വാഹനങ്ങളാണ് ചുരത്തില്‍ കുടുങ്ങിയത്. മഴ ശക്തിപ്പെട്ടാല്‍ ഇനിയും വിവിധയിടങ്ങളില്‍ മണ്ണിടിച്ചിലിനും സാദ്ധ്യതയുണ്ട്.



Sharing is Caring