നാഗ്ജി ഇന്റര്‍നാഷണല്‍ ക്ലബ്ബ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ അര്‍ജന്റീനയ്ക്ക് വീണ്ടും തോല്‍വി. അവസാന ഗ്രൂപ്പ് മത്സരത്തില്‍ അയര്‍ലന്റില്‍ നിന്നുള്ള ഷാംറോക്ക് റോവേഴ്‌സിനോട് ഒരു ഗോളിനാണ് അര്‍ജന്റീന അണ്ടര്‍ 23 ടീം പരാജയപ്പെട്ടത്. തുടര്‍ച്ചയായ മൂന്നു മത്സരങ്ങള്‍ തോറ്റ അര്‍ജന്റീന ടൂര്‍ണ്ണമെന്റില്‍ നിന്നും നേരത്തേ പുറത്തായിരുന്നു.
വിജയത്തോടെ ടൂര്‍ണ്ണമെന്റില്‍ നിന്നും വിട പറയാമെന്ന അര്‍ജന്റീനന്‍ യുവനിരയുടെ കണക്കു കൂട്ടലുകളാണ് ഷാംറോക്ക് റോവേഴ്‌സിന് മുന്നില്‍ തകര്‍ന്നടിഞ്ഞത്. അറുപത്തിയേഴാം മിനുട്ടില്‍ പകരക്കാരന് കിലിയന്‍ ബ്രെണ്ണന്റെ മനോഹരമായൊരു ഫ്രീകിക്കിലൂടെയാണ് മത്സരം ഐറിഷ് ക്ലബ്ബ് സ്വന്തമാക്കിയത്.അവസാന ഗ്രൂപ്പ് മത്സരത്തിനിറങ്ങിയ ഇരുടീമുകളും കാല്‍പന്ത് കളിയേക്കാള്‍, കയ്യാങ്കളിക്കാണ് മൈതാനത്ത് ശ്രമിച്ചത്.














