നാഗേന്ദ്രൻസ് ഹണിമൂണുമായി സുരാജ് വെഞ്ഞാറമൂടിന്റെ വെബ് സീരീസ് വരുന്നു; സംവിധാനം നിതിൻ രൺജി പണിക്കർ


നിതിൻ രൺജി പണിക്കറുടെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമൂട് നായകനാവുന്ന ‘നാഗേന്ദ്രൻസ് ഹണിമൂൺ’ ഡിസ്‌നി+ഹോട്ട്‌സ്റ്റാർ സീരീസായി സംപ്രേക്ഷണം ചെയ്യും. ടീസർ ജൂൺ 27 ന് വൈകുന്നേരം പുറത്തിറങ്ങും. ‘1 ജീവിതം… 5 ഭാര്യമാർ’ എന്നാണ് ഒരു കോമഡി സീരീസായി എത്തുന്ന ‘നാഗേന്ദ്രൻസ് ഹണിമൂൺ’ ടാഗ്‌ലൈൻ.


വെബ് സീരിസിൽ അരങ്ങേറ്റം കുറിക്കുന്ന സുരാജ് വെഞ്ഞാറമൂടാണ് നാഗേന്ദ്രൻസ് ഹണിമൂൺസിൻ്റെ നായകൻ. ശ്വേതാ മേനോൻ, ഗ്രേസ് ആൻ്റണി, കനി കുസൃതി, നിരഞ്ജന അനൂപ്, ആൽഫി പഞ്ഞിക്കാരൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. കലാഭവൻ ഷാജോൺ, രമേഷ് പിഷാരടി, ജനാർദനൻ, പ്രശാന്ത് അലക്‌സാണ്ടർ, അമ്മു അഭിരാമി എന്നിവരും വേഷമിടുന്നു. നിഖിൽ എസ്. പ്രവീൺ ഛായാഗ്രഹണവും മൻസൂർ മുത്തുട്ടി എഡിറ്റിംഗും രഞ്ജിൻ രാജ് സംഗീതവും നിർവ്വഹിക്കുന്നു.




Sharing is Caring