നാഗാലാന്റ് തിരഞ്ഞെടുപ്പ്; ബോംബാക്രമണത്തിന് പിന്നാലെ സംഘര്‍ഷം, ഒരാള്‍ മരിച്ചു


മ്യാന്‍മാര്‍: നാഗാലാന്‍ഡ് തിരഞ്ഞെടുപ്പിനിടയിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. നാഗാലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട്(എന്‍ഡിപി ), നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസ്സീവ് പാര്‍ട്ടി(എന്‍ഡിപിപി) എന്നിവയുടെ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് കൊല്ലപ്പെട്ടത്. അക്കുലോട്ടോ നഗരത്തിലെ പോളിംഗ് ബൂത്തിലാണ് സംഘര്‍ഷമുണ്ടായത്.


അതേസമയം നേരത്തെ വോട്ടെടുപ്പിനിടെ ബോംബാക്രമണം നടന്നിരുന്നു. ടിസിത്തിലെ ഒരു പോളിങ് ബൂത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഇതില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വോട്ടെടുപ്പ് പുരോഗമിക്കുകയണ്. ബോംബാക്രമണം ഒവിച്ചാന്‍ നാഗാലാന്റില്‍ പൊതുവെ സമാധാനപരമായാണ് വോട്ടെടുപ്പ് നടക്കുന്നത്.


നാഗാലാന്റിന് പുറമേ മേഘാലയിലും വോട്ടിംഗ് പുരോഗമിക്കുകയാണ്. 60 മണ്ഡലങ്ങളിയായി ഇരു സംസ്ഥാനത്തും 59 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. മേഘാലയയിലും നാഗാലാന്‍ഡിലും വാശിയേറിയ മത്സരമാണ് ഇത്തവണ നടക്കുന്നത്. മേഘാലയയില്‍ കഴിഞ്ഞ 15 വര്‍ഷമായി ഭരണത്തിലിരിക്കുന്ന കോണ്‍ഗ്രസിന് ശക്തമായ വെല്ലുവിളിയുയര്‍ത്തുകയാണ് ബിജെപിയും ഗോത്ര വര്‍ഗ പാര്‍ട്ടികളുടെ സഖ്യവും.

മേഘാലയയില്‍ മത്സര രംഗത്തുള്ള 370 സ്ഥാനാര്‍ത്ഥികളുടെ വിധി നിര്‍ണയിക്കുക 18.4 ലക്ഷം വോട്ടര്‍മാരാണ്. ക്രൈസ്തവ വോട്ടര്‍മാരുടെ സാന്നിദ്യം കൂടുതലുള്ളതിനാല്‍ ഇവരുടെ പിന്തുണലക്ഷ്യമിട്ടായിരുന്നു ബിജെപിയുടേയും കോണ്‍ഗ്രസിന്റേയും പ്രചാരണം. ഉമ്മന്‍ ചാണ്ടി അടക്കമുള്ള നേതാക്കളെ ഇതിനായി കോണ്‍ഗ്രസ് രംഗത്തിറക്കിയപ്പോള്‍ ബിജെപി പ്രചാരണത്തിന്റെ ചുമതല ഏല്‍പ്പിച്ചത് അല്‍ഫോണ്‍സ് കണ്ണന്താനത്തിനാണ്.

മേഘാലയയിലും നാഗാലാന്‍ഡിലും സ്വാധീനമുണ്ടാക്കാനുള്ള ശ്രമത്തിലാണ് ബിജെപി. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളായ അസം, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടം കൊയ്യാന്‍ സാധിച്ചിരുന്നു. ഇതിന്റഎ പ്രചേദനം ഉക്കൊണ്ട് കൊണ്ടാണ് ബിജെപിയുടെ പ്രവര്‍ത്തനം.



Sharing is Caring