നവകേരള സദസ് കഴിഞ്ഞു ;ഇനി കേരളത്തിൽ നടക്കാൻ പോകുന്നത് സമരസദസ്സ് :കെ മുരളീധരന്‍


നവകേരള സദസ് കഴിഞ്ഞതോടെ, ഇനി സമരസദസാണ് കേരളത്തില്‍ നടക്കാന്‍ പോകുന്നതെന്ന് കെ മുരളീധരന്‍. എംവി ഗോവിന്ദന്‍ പറഞ്ഞപോലെ ഇനി വെട്ടുംതടയുമാണ് ശൈലി.


ഇന്നലെ ഒരു പ്രകോപനവുമില്ലാതെയാണ് പൊലീസ് കോണ്‍ഗ്രസ് മാര്‍ച്ചിന് നേരെ ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. നവ കേരള സദസ്സ് പത്തുനിലയില്‍ പൊട്ടിയതിന്റെ ക്ഷീണം തീര്‍ക്കാനാണ് ഇന്നലത്തെ പൊലീസ് നടപടിയെന്നും അദ്ദേഹം ആരോപിച്ചു.


ഇന്നലെ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ യുവമോര്‍ച്ച പ്രകോപനമുണ്ടാക്കിയിട്ടും ഒഴുക്കന്‍ മട്ടിലായിരുന്നു പൊലീസ് നടപടിയെന്ന് കെ മുരളീധരന്‍ കുറ്റപ്പെടുത്തി. യുഡിഎഫ് എംപിമാരെ മുഖ്യമന്ത്രി നിരന്തരം കുറ്റപ്പെടുത്തുകയാണ്.

ഇതെല്ലാം മോദി പിണറായി കൂട്ടുകെട്ടിന്റെ ഭാഗമാണ്. ഇടതുമുന്നണിയില്‍ തിരുത്തല്‍ ശക്തിയായിരുന്ന സിപിഐ ദാസ്യവേല തുടങ്ങിയതാണ് കഷ്ടം. എംപിമാര്‍ക്കെതിരെയുള്ള ആക്രമണത്തില്‍ ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കും.



Sharing is Caring