നരേന്ദ്ര മോദിയെക്കാള്‍ മികച്ച നേതാവ് സ്റ്റാലിനെന്ന് ചന്ദ്രബാബു നായിഡു


പ്രധാനമന്ത്രിയെക്കാള്‍ മികച്ച നേതാവ് സ്റ്റാലിനാണെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു. ബിജെപിക്കെതിരെയുള്ള മൂന്നാം മുന്നണിയുടെ സഖ്യസാദ്ധ്യതകളെ കുറിച്ച്‌ ചര്‍ച്ച ചെയ്യാനായി തമിഴിനാട്ടിലെത്തിയതായിരുന്നു ചന്ദ്രബാബു നായിഡു. ചെന്നൈ അല്‍വാര്‍പേട്ടിലെ സ്റ്റാലിന്‍റെ വസതിയില്‍ വച്ച്‌ നടന്ന ചര്‍ച്ചയ്ക്ക് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.


ബിജെപിക്കെതിരായ പ്രതിപക്ഷ സഖ്യത്തിന് പൂര്‍ണ്ണ പിന്തുണയെന്ന് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ പറഞ്ഞു. മഹാസഖ്യത്തിന് നേതാവല്ല നേതാക്കള്‍ ആണുള്ളതെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും വ്യക്തമാക്കി. പ്രതിപക്ഷ സഖ്യത്തിന്‍റെ തുടര്‍ നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉടന്‍ ബിജെപി വിരുദ്ധ മുഖ്യമന്ത്രിമാരുടെ യോഗം ചേരുമെന്നും ഇരുവരും അറിയിച്ചു.


കര്‍ണാടക മുഖ്യമന്ത്രി എച്ച്‌ഡി കുമാരസ്വാമിയുമായും ദേവഗൗഡയുമായി കര്‍ണ്ണാടകത്തില്‍ കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെയാണ് ചന്ദ്രബാബു നായിഡു ചെന്നൈയില്‍ സ്റ്റാലിന്‍റെ വസതിയില്‍ എത്തിയത്.



Sharing is Caring