‘നമ്മൾ തമ്മിൽ ആദ്യമായി കാണുന്നതല്ലല്ലോ, എന്നെ ഈ നാടിനറിയാം’; പി ആർ ഏജൻസിയുണ്ടെന്ന ആരോപണത്തിന് മുഖ്യമന്ത്രിയുടെ മറുപടി


വാര്‍ത്താ സമ്മേളനം നടത്തുന്നത് പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണെന്നും ഇതിനായി പി.ആര്‍ ഏജന്‍സിയെ ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്നുള്ള ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി. “നിങ്ങള്‍ കുറച്ചുകാലമായല്ലോ ഈ കയ്യിലും കുത്തി നടക്കുന്നു. ഇപ്പോള്‍ പുതുതാതായിട്ട് വന്നതല്ലല്ലോ. ഞാനും കുറച്ചുകാലമായി ഈ കയ്യിലും കുത്തി ഇവിടെ നില്‍ക്കുന്നു. നമ്മള്‍ തമ്മില്‍ ആദ്യമായി കാണുകയല്ല. കുറെ കാലമായി കാണുകയാണ്. നമ്മള്‍ തമ്മില്‍ എങ്ങനെയാണ് സംസാരിക്കേണ്ടത് എന്നതിന് മറ്റാരുടെയെങ്കിലും ഉപദേശം തേടി മറുപടി പറയുന്ന ശീലമാണ് എനിക്കുള്ളതെന്ന് സാമാന്യബുദ്ധിയുള്ള ആരും പറയില്ല.


നിങ്ങള്‍ ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കുന്നല്ലേ? ഞാന്‍ അതിനെല്ലാം മറുപടി പറയുന്നത് പി.ആര്‍ ഏജന്‍സിയെ ബന്ധപ്പെട്ടാണോ? നിങ്ങള്‍ക്ക് എന്ത് ചോദിക്കണമെന്ന് ചിലപ്പോള്‍ നിര്‍ദേശം വരാറുണ്ട്. ഞാന്‍ ഫ്രീയായിട്ട് നില്‍ക്കുന്നു. നിങ്ങള്‍ ഫ്രീയായിട്ട് ചോദിക്കുന്നു. ഏതെങ്കിലും ചോദ്യത്തിന് ഞാന്‍ മറുപടി പറയാതിരിക്കുന്നുണ്ടോ?ഏതെങ്കിലും പി.ആര്‍ ഏജന്‍സിയുടെ നിര്‍ദേശത്തിന് കാത്തുനില്‍ക്കുകയാണോ? എന്നെ ഈ നാടിന് അറിയില്ലേ? മറ്റുള്ളവര്‍ പറയുന്നത് നിങ്ങള്‍ ഏറ്റെടുത്തതുകൊണ്ടാണ് ഇത് പറയുന്നത്’മുഖ്യമന്ത്രി പറഞ്ഞു.” ഇക്കാര്യം ചൂണ്ടിക്കാട്ടിയ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയുമായി മുഖ്യമന്ത്രി പറഞ്ഞു




Sharing is Caring