നടി ആക്രമിക്കപ്പെട്ട കേസ്;ഗുരുതര ആരോപണങ്ങളുമായി രണ്ടാംപ്രതി മാര്‍ട്ടിന്‍


കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ മഞ്ജു വാര്യര്‍ക്കും ശ്രീകുമാര്‍ മേനോനും രമ്യാ നമ്പീശനും ലാലിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി രണ്ടാംപ്രതി മാര്‍ട്ടിന്‍.ശ്രീകുമാര്‍ മേനോനും മഞ്ജു വാര്യരും ലാലും രമ്യാ നമ്പീശനും ചേര്‍ന്ന് ദിലീപിനെ കുടുക്കാനുണ്ടാനുണ്ടാക്കിയ കെണിയാണ് കേസെന്നാണ് മാര്‍ട്ടിന്‍ പറഞ്ഞത്.താനുള്‍പ്പെടെയുള്ള നിരപരാധികളെ ചതിച്ചതിന് മഞ്ജു വാര്യര്‍ക്ക് ലഭിച്ച പ്രതിഫലമാണ് മുംബൈയിലെ ഫ്‌ളാറ്റും ഒടിയനിലെ വേഷവുമെന്നും മാര്‍ട്ടന്‍ പറഞ്ഞു.കോടതിയില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും നീതി ലഭിക്കുമെന്നും മാര്‍ട്ടിന്‍ പറഞ്ഞു. വിചാരണയുടെ ഭാഗമായി എറണാകുളം സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു മാര്‍ട്ടിന്റെ പ്രതികരണം




Sharing is Caring