നടി ആക്രമിക്കപ്പെട്ട കേസ്; ദിലീപിന്റെ സഹോദരനെ ചോദ്യം ചെയ്യുന്നു


നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ സഹോദരനെ പൊലീസ് ചെയ്യുന്നു. ആലുവ പൊലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യല്‍. രാവിലെ ദിലീപിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് സഹോദരന്‍ അനൂപിനെ പൊലീസ് വിളിപ്പിച്ചത്. എസ്പി സുദര്‍ശനന്‍, സിഐ ബൈജു പൗലോസ് എന്നിവരുടെ നേതൃത്വത്തിലാണ് ദിലിപീനെ വിളിച്ചു വരുത്തി ചോദ്യം ചെയ്തത്. കുറ്റപത്രം തയാറാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നായിരുന്നു പൊലീസ് വ്യക്തമാക്കുന്നത്.
വൈകിട്ട് 5 മണിയോടെയാണ് അനൂപിനെ പൊലീസ് ക്ലബ്ബിലേക്ക് വിളിപ്പിച്ചത്. രാവിലെ 10 മുതല്‍ 2 മണിവരെ ദിലീപിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു.
നടി ആക്രമിക്കപ്പെട്ട സമയത്ത് ആശുപത്രിയിലായിരുന്നുവെന്ന് ദിലീപ് അന്വേഷണ സംഘത്തിന് മുമ്പാകെ മൊഴി നല്‍കിയിരുന്നു. ഇതിനോടനുബന്ധിച്ച് നല്‍കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിലെ വൈരുദ്ധ്യങ്ങളാണ് വീണ്ടും ഇരുവരെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ദിലീപിന്റെ മുന്‍ഡ്രൈവര്‍ അപ്പുണ്ണിയെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചുവെങ്കിലും അപ്പുണ്ണി ഹാജരായില്ല.




Sharing is Caring