നടിയെ ആക്രമിച്ച കേസ്: പ്രതീഷ് ചാക്കോയുടെ ജൂനിയറും അറസ്റ്റില്‍


നടിയെ കാറില്‍ ആക്രമിച്ച കേസില്‍ രാജു ജോസഫിനെ അറസ്റ്റ് ചെയ്തു. പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ ജൂനിയറാണ് രാജു ജോസഫ്. അറസ്റ്റിന് ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.


നേരത്തെ, തെളിവു നശിപ്പിക്കല്‍ കുറ്റം ചുമത്തി അഡ്വ. പ്രതീഷ് ചാക്കോയെ അറസ്റ്റ് ചെയ്തിരുന്നു. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ ഫോണ്‍ പ്രതീഷ് ചാക്കോയ്ക്ക് നല്‍കിയെന്നാണ് പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇയാളോട് പൊലിസ് ആവശ്യപ്പെട്ടിരുന്നെങ്കിലും ഹാജരായിരുന്നില്ല.




Sharing is Caring