നടിയെ അക്രമിച്ചവര്‍ ആരായാലും പിടിക്കപ്പെടും: മന്ത്രി എ കെ ബാലന്‍


കോഴിക്കോട്;കൊച്ചിയില്‍ നടി ഓടുന്ന വാഹനത്തില്‍ ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരുമെന്നും കുറ്റം ചെയ്തത് ദൈവമാണെങ്കിലും പിടികൂടുമെന്നും മന്ത്രി വ്യക്തമാക്കി.


കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത് എത്ര വമ്പന്‍മാരായാലും അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരും. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകരുതെന്ന് അന്വേഷണ സംഘത്തിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമാ മേഖലയിലുള്ളവര്‍ക്കും പങ്കുണ്ടെങ്കില്‍ അതും അന്വേഷിക്കും.


സിനിമാ മേഖലയില്‍ അംഗീകരിക്കാനാകാത്ത ഒട്ടേറെ പ്രവണതകളുണ്ട്. ചലച്ചിത്ര വകുപ്പിന്റെ ചുമതല ഏറ്റെടുക്കുന്നതിനു മുന്‍പുതന്നെ സിനിമാ മേഖലയിലെ അനാശാസ്യ പ്രവണതകളെക്കുറിച്ച് അറിഞ്ഞിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.



Sharing is Caring