ദേ പിന്നേം താഴേക്ക്…; സ്വർണവില വീണ്ടും കുറഞ്ഞു


സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 53960 രൂപയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. 200 രൂപയാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 25 രൂപ കുറഞ്ഞ് 6745 രൂപയായി. 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണിത്. 54000ത്തിന് താഴേക്ക് സ്വര്‍ണവില വീണ്ടുമെത്തിയിരിക്കുകയാണ്. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 20 രൂപ കുറഞ്ഞ് 5605 രൂപയിലെത്തി.


ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍വില 53000 രൂപയായിരുന്നു. കൂടിയത് 55000 രൂപയും. രണ്ടായിരം രൂപയുടെ വര്‍ധനവ് രണ്ടാഴ്ചയ്ക്കിടെയാണ് രേഖപ്പെടുത്തിയത്. എന്നാല്‍ പിന്നീട് തുടര്‍ച്ചയായി വില കുറഞ്ഞുവരികയാണ്. ആറ് ദിവസത്തിനിടെ 1040 രൂപയുടെ കുറവാണ് സംഭവിച്ചിരിക്കുന്നത്.




Sharing is Caring