ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര വി​ത​ര​ണം ബ​ഹി​ഷ്ക​രി​ക്കു​മെ​ന്ന് ജേ​താ​ക്ക​ള്‍

ന്യൂ​ഡ​ല്‍​ഹി: ദേ​ശി​യ ച​ല​ചി​ത്ര പു​ര​സ്കാ​ര വി​ത​ര​ണം പ്ര​തി​സ​ന്ധി​യി​ല്‍. രാ​ഷ്ട്ര​പ​തി പു​ര​സ്കാ​രം ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ ബ​ഹി​ഷ്ക​രി​ക്കു​മെ​ന്ന് ജേ​താ​ക്ക​ള്‍ വ്യ​ക്ത​മാ​ക്കി. 11 പു​ര​സ്കാ​ര​ങ്ങ​ള്‍ മാ​ത്രം രാ​ഷ്ട്ര​പ​തി വി​ത​ര​ണം ചെ​യ്യാ​നു​ള്ള തീ​രു​മാ​ന​ത്തി​നെ​തി​രെയാണ് ജേ​താ​ക്ക​ള്‍ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

മ​ന്ത്രി സ്മൃ​തി ഇ​റാ​നി​യാ​ണ് മ​റ്റു ജേ​താ​ക്ക​ള്‍​ക്കു പു​ര​സ്കാ​രം വി​ത​ര​ണം ചെ​യ്യു​ന്ന​ത്. സ്മൃ​തി ഇ​റാ​നി​യു​ടെ നീ​ക്ക​ത്തി​നെ​തി​രേ പു​ര​സ്കാ​ര ജേ​താ​ക്ക​ള്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.​ പുരസ്കാരവിതരണം ബഹിഷ്കരിക്കാന്‍ രാവിലെ ചേര്‍ന്ന ജേതാക്കളുടെ യോഗമാണ് തീരുമാനിച്ചത്. ഇതു സംബന്ധിച്ച പരാതി വാര്‍ത്താവിതരണമന്ത്രാലയത്തിനു നല്‍കാനാണ് തീരുമാനം. അറുപതോളം കലാകാരന്‍മാര്‍ ഒപ്പിട്ട പരാതിയാണ് മന്ത്രാലയത്തിനു നല്‍കുന്നത്. എ​ല്ലാ അ​വാ​ര്‍​ഡു​ക​ളും രാ​ഷ്ട്ര​പ​തി ത​ന്നെ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നാണ് പു​ര​സ്കാ​ര ജേ​താ​ക്ക​ള്‍ ആ​വ​ശ്യ​മു​ന്ന​യി​ച്ച​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *