ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ് ഇന്ന് സമാപിക്കും


ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ് ഇന്ന് സമാപിക്കും.31 സ്വര്‍ണ്ണവുമായി കേരളം കീരീടം ഉറപ്പിച്ചു കഴിഞ്ഞു. മീറ്റിലെ ആദ്യ ട്രിപ്പിള്‍ സ്വര്‍ണ്ണത്തിന് കേരളത്തിന്റെ ലിസ്ബത്ത് കരോളിന്‍ ജോസഫ് ഉടമയായി. ഇന്നു രാവിലെ നടന്ന ജൂനിയര്‍ പെണ്‍കുട്ടികളുടെ ട്രിംപിള്‍ ജംപിലാണ് ലിസ്ബത്ത് മൂന്നാമത്തെ സ്വര്‍ണ്ണം നേടിയത്. സീനിയര്‍ പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ കേരളത്തിന്റെ അബിത മേരി മാനുവല്‍ മീറ്റ് റക്കോഡോടെ സ്വര്‍ണ്ണം നേടി.സീനിയര്‍ പെണ്‍കുട്ടികളുടെ ട്രീപ്പിള്‍ ജംപില്‍ രുക്മ ഉദയനും അഞ്ചാം ദിവസം കേരളത്തിനായി സ്വര്‍ണ്ണം നേടി.




Sharing is Caring