ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിവന്ന ഒരു ഡസനോളം ഉദ്യോഗസ്ഥരെ ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ പുറത്താക്കി. ഇവര്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ പൊലീസ് തയ്യാറാക്കിയ റിപ്പോര്‍ട്ടുകള്‍ ചീഫ് സെക്രട്ടറിക്ക് അയച്ചു കൊടുത്തിരുന്നു. അദ്ദേഹമാണ് അതാത് വകുപ്പിലെ മേലുദ്യോഗസ്ഥരോട് ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ പുറത്താക്കാന്‍ നിര്‍ദ്ദേശം നല്‍കിയതെന്ന് അധികൃതര്‍ വ്യക്തമാക്കി.
പുറത്താക്കപ്പെട്ടവരില്‍ കാശ്മീര്‍ സര്‍വകലാശാല രജിസ്റ്റാറും ഉള്‍പ്പെടും. വിദ്യാഭ്യാസം, റെവന്യു, ആരോഗ്യം, എന്‍ജിനീയറിംഗ്, ഫുഡ് സപ്ലൈസ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരാണ് പുറത്തായത്. ജമ്മു കാശ്മീരിനു മാത്രമായുള്ള ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 126ന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്.














