ദുബായ്: ദുബായ് സൂപ്പര്‍ സെയില്‍ രണ്ടാം ദിവസത്തിലേക്ക്. മെയ് 10നാണ് സൂപ്പര്‍ സെയില്‍ ആരംഭിച്ചത്.
ഫാഷന്‍, ഡൈനിങ്ങ് എന്നിവയുമായി ബന്ധപ്പെട്ട കടകള്‍ 25 മുതല്‍ 90 ശതമാനം വരെ ഓഫറുകള്‍ നല്‍കുന്നുണ്ട്. കൂടാതെ ക്യാഷ്ബാക്ക് ഓഫറുകളുമുണ്ട്. 1000 ദിര്‍ഹത്തിന് മുകളില്‍ സാധനം വാങ്ങുന്ന ആദ്യത്തെ 100 ഭാഗ്യവാന്മാര്‍ക്ക് 4 സിനിമാടിക്കറ്റുകള്‍ വീതവും അധികൃതര്‍ നല്‍കുന്നുണ്ട്.
ആദ്യ ദിവസം തന്നെ വമ്പിച്ച തിരക്കാണ് മാളുകളില്‍ അനുഭവപ്പെട്ടത്. ബിന്‍സണ്‍സ്, IKEA, മാക്സ് & സ്‌പെന്‍സര്‍, ഗസ്, ടോപ്‌ഷോപ്, ഓള്‍ഡ് നേവി, H&M, പണ്ടോര, കോസ്റ്റ് തുടങ്ങിയ പ്രമുഖ കമ്പിനികളും ഈ ഓഫര്‍ മേളയില്‍ പങ്കാളികളാകുന്നുണ്ട്.














