അമിത്​ ഷാക്കെതിരെ ആന്ധ്രയില്‍ പ്രതിഷേധം; കാറിന്റെ ചില്ല്​ തകര്‍ത്തു


ഹൈദരാബാദ്​: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്​ ഷാക്കെതിരെ ആന്ധ്രയില്‍ പ്രതിഷേധം. സംസ്ഥാനത്തിന്​ പ്രത്യേക പദവി ആവശ്യപ്പെട്ട്​ സമരം ചെയ്യുന്നവരാണ്​ തിരുമലൈയില്‍ വെച്ച്‌​ ഷാക്കെതിരെ പ്രതിഷേധം ഉയര്‍ത്തിയത്​. പ്രതിഷേധക്കാര്‍ അമിത്​ ഷായു​ടെ കാര്‍ തടയുകയും വാഹനവ്യൂഹത്തിലെ കാറി​​െന്‍റ ചില്ല്​ തകര്‍ക്കുകയും ചെയ്​തു.


കര്‍ണാടകയിലെ തെരഞ്ഞെടുപ്പിന്​ ശേഷം തിരുപ്പതി ക്ഷേത്രദര്‍ശനത്തിനായാണ്​ അമിത്​ ഷാ ആന്ധ്രയിലെത്തിയത്​. ക്ഷേ​​​ത്രത്തിലേക്കുള്ള യാത്രക്കിടെ തന്നെ അമിത്​ ഷാക്കെതിരെ ടി.ഡി.പി പ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. പിന്നീട്​ ക്ഷേത്രം ദര്‍ശനം കഴിഞ്ഞ്​ തിരിച്ച്‌​ വരികയായിരുന്ന അമിത്​ ഷായുടെ വാഹന വ്യൂഹത്തെ ടി.ഡി.പി പ്രവര്‍ത്തകര്‍ തടഞ്ഞു. ടി.ഡി.പി പ്രവര്‍ത്തകര്‍കരും പൊലീസും തമ്മില്‍ വാക്കേറ്റം നടക്കുന്നതിനിടെ പ്രവര്‍ത്തകരിലൊരാള്‍ അമിത്​ ഷായുടെ വാഹനവ്യൂഹത്തിലെ കാറിന് നേരെ ​ കല്ലെറിയുകയായിരുന്നു. പിന്നീട്​ പൊലീസ്​ ഏറെ പണിപ്പെട്ടാണ്​ ഷായെയും കൂട്ടരെയും രക്ഷപ്പെടുത്തിയത്​.


ആന്ധ്രക്ക്​ പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌​ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കു ദേശം പാര്‍ട്ടി എന്‍.ഡി.എ സഖ്യം ഉപക്ഷേിച്ചിരുന്നു. ഇതിന്​ ശേഷം ബി.ജെ.പിക്കെതിരെ വന്‍ പ്രതിഷേധമാണ്​ ആന്ധ്രയില്‍ അലയടിക്കുന്നത്.



Sharing is Caring