ദിവസവും ജിഞ്ചര്‍ ടീ ശീലമാക്കൂ; ഈ അസുഖങ്ങള്‍ അകറ്റാം

എല്ലാ ആരോ​ഗ്യപ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ജിഞ്ചര്‍ ടീ അഥവാ ഇഞ്ചി ചായ. ദിവസവും ജിഞ്ചര്‍ ടീ കുടിച്ചാലുള്ള ​ഗുണങ്ങള്‍ ചെറുതൊന്നുമല്ല. ആന്റി ഓക്സിഡന്റുകളും, വിറ്റാമിന്‍ സി, മിനറല്‍സ് എന്നിവ ധാരാളം അടങ്ങിയിട്ടുള്ള ഇഞ്ചിയുടെ ഔഷധഗുണങ്ങള്‍ പറഞ്ഞാല്‍ തീരാത്തതാണ്. ദിവസവും വെറും വയറ്റില്‍ ജിഞ്ചര്‍ ടീ കുടിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങള്‍ അകറ്റാനും അ‍സിഡിറ്റി പ്രശ്നങ്ങള്‍ ഇല്ലാതാക്കാനും സഹായിക്കും.

ആന്റി ഓക്സിഡന്റുകളാല്‍ സമ്ബുഷ്ടമായതിനാല്‍ ജിഞ്ചര്‍ ടീ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു. ഇത് ശരീരത്തേയും മനസ്സിനേയും ആരോഗ്യത്തോടെ കാക്കുന്നു. രക്തയോട്ടം വര്‍ധിപ്പിക്കാന്‍ ഏറെ നല്ലതാണ് ഇഞ്ചി ചായ. മസിലിന്റെ ആരോഗ്യം നിലനിര്‍ത്താനും സ്ട്രോങ് ആക്കാനും ജിഞ്ചര്‍ ടീ കുടിക്കുന്നത് ഏറെ ​ഗുണം ചെയ്യും. ഡയറ്റ് ചെയ്യുന്നവര്‍ ദിവസവും ഒരു കപ്പ് ഇ‍ഞ്ചി ചായ കുടിക്കാന്‍ ശ്രമിക്കുക. ശരീരത്തിലെ കൊഴുപ്പ് അകറ്റി തടി കുറയ്ക്കാന്‍ വളരെ നല്ലതാണ് ജിഞ്ചര്‍ ടീ.

ബാക്റ്റീരിയകള്‍ക്ക് എതിരെ പ്രവര്‍ത്തിക്കുന്ന ഘടകങ്ങള്‍ ഇഞ്ചിയിലുണ്ട്. അതുകൊണ്ട് തന്നെ ശരീരത്തെ സംരക്ഷിക്കാന്‍ ഇഞ്ചി ഉത്തമമാണ്. ആര്‍ത്തവസമയത്ത് അനുഭവപ്പെടുന്ന വയറ് വേദന ഇല്ലാതാക്കാന്‍ ഇഞ്ചി ചായ കുടിക്കാം. സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ കണ്ട് വരുന്ന പ്രശ്നമാണ് മൂത്രത്തില്‍ അണുബാധ. മൂത്രത്തില്‍ അണുബാധ പ്രശ്നം അകറ്റാന്‍ ജിഞ്ചര്‍ ടീ കുടിക്കുന്നത് ​ഗുണം ചെയ്യും.

ജിഞ്ചര്‍ ടീ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം…

ഉണ്ടാക്കാന്‍ വേണ്ട ചേരുവകള്‍

ഇഞ്ചി – 1 ടീസ്പൂണ്‍( ചെറിയ കഷ്ണങ്ങളാക്കിയത്)
ചായ പൊടി- 1 ടീസ്പൂണ്‍
വെള്ളം – 3 കപ്പ്
തേന്‍ – 1ടീസ്പൂണ്‍
പാല്‍- 1 കപ്പ് (വേണമെങ്കില്‍)
നാരങ്ങനീര് – 1 കപ്പ്

തയ്യാറാക്കുന്ന വിധം…

ആദ്യം ഒരു പാനില്‍ 3 കപ്പ് വെള്ളം ഒഴിക്കുക. വെള്ളം നല്ല പോലെ തിളച്ച്‌ വരുമ്ബോള്‍ ചെറിയ കഷ്ണങ്ങളാക്കി വച്ചിരിക്കുന്ന ഇഞ്ചി തിളച്ച വെള്ളത്തിലിടുക. ശേഷം ചായ പൊടിയും പാലും തേനും ചേര്‍ക്കുക. ശേഷം മൂന്നോ നാലോ മിനിറ്റ് നല്ല പോലെ തിളപ്പിക്കുക. തിളച്ച്‌ വരുമ്ബോള്‍ നാരങ്ങ നീരും ചേര്‍ക്കുക. ജിഞ്ചര്‍ ടീ തയ്യാറായി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *