ദില്ലിയില്‍ വീണ്ടും അഗ്നിബാധ; പേപ്പര്‍ ഫാക്ടറിക്ക് തീപിടിച്ചു


പ്രതീകാത്മക ചിത്രം

ദില്ലി: ദില്ലി നാരായണയിലെ പേപ്പര്‍ ഫാക്ടറിയില്‍ തീപിടുത്തം. 20 ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇത് തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ദില്ലിയില്‍ തീപിടുത്തമുണ്ടാവുന്നത്.


ചൊവ്വാഴ്ച കരോള്‍ബാഗിലെ ഹോട്ടലില്‍ ഉണ്ടായ തീപിടുത്തത്തില്‍ മൂന്നൂ മലയാളികളടക്കം 17 പേര്‍ മരിച്ചിരുന്നു. ഇന്നലെ പശ്ചിംപുരിയിലെ ചേരിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ 200ലധികം കുടിലുകളും കത്തി നശിച്ചിരുന്നു.




Sharing is Caring