ദില്ലിയിലും ഹരിയാനയിലും നേരിയ ഭൂചലനം


പുതുവര്‍ഷപ്പുലരിയില്‍ ദില്ലിയിലും ഹരിയാനയിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു.റിക്ടര്‍ സ്കെയിലില്‍ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.


ഹരിയാനയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് അധികൃതര്‍ അറിയിച്ചു. ഭൂമിക്കടിയില്‍ അഞ്ച് കിലോമീറ്റര്‍ താഴെയായാണ് ഭൂചലനം ഉണ്ടായത്. നേരത്തെ നവംബര്‍ 12ന് നേപ്പാളിലുണ്ടായ ഭൂചലനത്തിന്റെ പ്രകമ്ബനം ഡല്‍ഹിയിലും അനുഭവപ്പെട്ടിരുന്നു.




Sharing is Caring