ദിലീപ് കുറ്റക്കാരനല്ലെന്നും ഒപ്പം ഉണ്ടാകുമെന്നും ഫാന്‍സ് അസോസിയേഷന്‍


നടന്‍ ദിലീപിന്റെ ജാമ്യ വിഷയത്തില്‍ തങ്ങള്‍ക്ക് തങ്ങളുടേതായ നിലനില്‍പ്പുണ്ടെന്ന് വ്യക്തമാക്കി ദിലീപ് ഫാന്‍സ് അസോസിയേഷന്‍ രംഗത്ത്. ‘വിഷയത്തില്‍ ദിലീപേട്ടന്‍ കുറ്റക്കാരനല്ലെന്ന് ഞങ്ങള്‍ നൂറ് ശതമാനം വിശ്വസിക്കുന്നുവെന്നും മരണംവരെയും ദിലീപേട്ടനൊപ്പം തന്നെ ഉണ്ടാകുമെന്നും ഫാന്‍സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി റിയാസ് ഖാന്‍ പറഞ്ഞു.


ദിലീപേട്ടനെതിരെ മെനഞ്ഞെടുത്ത തെളിവുകളുടെയും കള്ളപ്രചരണങ്ങളുടെയും അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന് ജാമ്യം നിഷേധിക്കപ്പെടുന്നത്. ദിലീപിനെതിരായ ഗൂഡാലോചന ഘട്ടം ഘട്ടമായി പുരോഗമിക്കുകയാണെന്നും റിയാസ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.


മുതിര്‍ന്ന താരങ്ങള്‍ക്കൊപ്പം തോള്‍ ചേര്‍ന്നു നിന്ന് അമ്മയ്ക്കുവേണ്ടി പ്രവര്‍ത്തിച്ചയാളാണ് ദിലീപേട്ടന്‍. എന്നാല്‍, കേസെടുത്ത് അറസ്റ്റു ചെയ്തപ്പോള്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി അദ്ദേഹത്തെ താരസഘേടനയില്‍ നിന്നും പുറത്താക്കി. ദിലീപ് നിരപരാധിയാണെന്ന് ഇപ്പോള്‍ അതിര്‍ പലര്‍ക്കും അറിയാം. എന്നാല്‍, നിലപാട് തുറന്നു പറയാന്‍ അവര്‍ തയ്യാറാകുന്നില്ല. ‘അമ്മ’യുടെ ഈ മൗനം കുറ്റകരമായ അനാസ്ഥ തന്നെയാണണെന്നും എന്നാല്‍, പലരും ഇത് അവര്‍ക്ക് ലഭിച്ച അവസരമായി കണക്കാക്കുകയാണെന്നും ജയിലില്‍ പോയി അദ്ദേഹത്തെ കാണണമെന്നോ പുറത്തിറക്കണമെന്നോ ഉള്ള നിര്‍ദേശം പോലും അവര്‍ മുന്നോട്ടു വെക്കുന്നില്ലെന്നും റിയാസ് ഖാന്‍ കുറ്റപ്പെടുത്തി.

ഇത്രയും നാള്‍ പൊലീസിന്റെ കസ്റ്റഡിയില്‍ ഇരുന്ന ഒരുപെരുംങ്കള്ളനാണ് പള്‍സര്‍ സുനി. അവനെ പുറത്തുകൊണ്ടുവന്ന് ഓരോന്ന് പറയിപ്പിക്കുകയാണ്. ദിലീപേട്ടന്റെ കുടുംബത്തിനെതിരെ ഗൂഢാലോചനയുണ്ടെന്ന ആരോപണം ശക്തിപ്പെടുന്നുവെന്നും റിയാസ് പറഞ്ഞു.



Sharing is Caring