ദിലീപിന്റെ സഹോദരനും ബന്ധുക്കളും അല്‍പസമയത്തിനുള്ളില്‍ ആലുവ ജയിലിലെത്തും

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം ആഘോഷമാക്കി ഫാന്‍സ് അസോസിയേഷന്‍. കോടതി നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നുതന്നെ താരം ജയിലില്‍ നിന്നും ഇറങ്ങിയേക്കും. പുറത്തിറങ്ങുന്ന താരത്തിന് വന്‍സ്വീകരണം നല്‍കാനാണ് ആരാധകരുടെ തീരുമാനം.
ദിലീപിന്റെ സഹോദരനും ബന്ധുക്കളും അല്പസമയത്തിനകം ആലുവ സബ് ജയിലില്‍ എത്തുമെന്നും വിവരങ്ങളുണ്ട്.

കര്‍ശന ഉപാധികളോടെയാണ് ദിലീപിന് ജാമ്യം ലഭിച്ചത്. പാസ്‌പോര്‍ട്ട് ഹാജരാക്കണം, അന്വേഷണസംഘത്തോട് പൂര്‍ണമായും സഹകരിക്കണം, ഒരു ലക്ഷം രൂപ ബോണ്ട് നല്‍കണം, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, തെളിവുകള്‍ നശിപ്പിക്കരുത്, രണ്ട് പേരുടെ ആള്‍ ജാമ്യം എന്നീ ഉപാധികളോടെയാണ് ജാമ്യം. മജിസ്‌ട്രേറ്റ് കോടതിയിലാണ് പാസ്‌പോര്‍ട്ട് കെട്ടിവയ്‌ക്കേണ്ടത്.

ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. വാദവും പ്രതിവാദവും കഴിഞ്ഞ ആഴ്ച പൂര്‍ത്തിയായിരുന്നു.
ഫെബ്രുവരി 17നാണ് നടി വാഹനത്തിനുള്ളില്‍ വച്ച് ആക്രമിക്കപ്പെട്ടത്. തൃശൂരില്‍നിന്ന് കൊച്ചിയിലേക്ക് വരുമ്‌ബോള്‍ അങ്കമാലി അത്താണിക്ക് സമീപത്തുവച്ചായിരുന്നു ആക്രമണം.
നടിയുടെ മുന്‍ ഡ്രൈവര്‍ കൂടിയായ പള്‍സര്‍ സുനിയുടെ നേതൃത്വത്തില്‍ നടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയശേഷം കാക്കനാട് ഭാഗത്ത് ഇറക്കിവിടുകയും ചെയ്തു എന്നാണ് കേസ്.
കേസിലെ ഗൂഢാലോചനകുറ്റത്തിന് ജൂലൈ 10നാണ് ദിലീപ് അറസ്റ്റിലായത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *