ദിലീപിനോട് അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ലാല്‍; ‘നടിയും പള്‍സര്‍ സുനിയും അടുപ്പക്കാരാണെന്ന് പറയേണ്ട കാര്യമില്ല’


അക്രമിക്കപ്പെട്ട നടിയും കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയും തമ്മില്‍ വലിയ അടുപ്പമുണ്ടായിരുന്നുവെന്ന് തന്നില്‍ നിന്നും അറിഞ്ഞുവെന്ന് ദിലീപ് പറഞ്ഞ ചാനല്‍ ചര്‍ച്ച കണ്ടിട്ടില്ലെന്ന് സംവിധായകനും നടനുമായ ലാല്‍. കേസിലെ പുതിയ സംഭവവികാസങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടര്‍ ചാനലിലെ എംവി നികേഷ്‌കുമാര്‍ ഷോയിലായിരുന്നു ദിലീപ് ഇതേക്കുറിച്ച് പറഞ്ഞത്. അക്രമിക്കപ്പെട്ട നടിയും കേസിലെ മുഖ്യപ്രതിയും ഒരുമിച്ച് ജോലി ചെയ്തിരുന്നവരാണെന്നും ഒരുമിച്ച് നടന്നിരുന്നവരാണെന്നും തന്നോട് ലാല്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് ദിലീപ് റിപ്പോര്‍ട്ടര്‍ ചാനലിന്റെ ചര്‍ച്ചയില്‍ പറഞ്ഞത്. ഗോവയില്‍ ഒരുമിച്ച് വര്‍ക്ക് ചെയ്ത അവര്‍ വലിയ അടുപ്പത്തിലായിരുന്നുവെന്നും സുഹൃത്തുക്കളായിരുന്നുവെന്നും ദിലീപ് ചര്‍ച്ചയില്‍ പറഞ്ഞു.
എന്നാല്‍ ഹണി ബീ ചിത്രീകരണത്തിനായി ഗോവയിലേക്ക് പോയ വാഹനത്തിന്റെ ഡ്രൈവര്‍ പള്‍സര്‍ സുനി ആയിരുന്നുവെന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമല്ലേയെന്ന് ലാല്‍ സൗത്ത്‌ലൈവിനോട് പ്രതികരിച്ചു.




Sharing is Caring