ത്രി​രാ​ഷ്ട്ര സ​ന്ദ​ര്‍​ശ​നം: ഉ​പ​രാ​ഷ്ട്ര​പ​തി ഗ്വാ​ട്ടി​മാ​ല​യി​ല്‍

ഗ്വാ​ട്ടി​മാ​ല സി​റ്റി: ഉ​പ​രാ​ഷ്ട്ര​പ​തി എം. ​വെ​ങ്ക​യ്യ നാ​യി​ഡു​വി​ന്‍റെ ത്രി​രാ​ഷ്ട്ര സ​ന്ദ​ര്‍​ശ​ന​ത്തി​നു തു​ട​ക്ക​മാ​യി. ഞാ​യ​റാ​ഴ്ച ഗ്വാ​ട്ടി​മാ​ല​യി​ലെ​ത്തി​യ വെ​ങ്ക​യ്യ നാ​യി​ഡു​വി​നെ ഗ്വാ​ട്ടി​മാ​ല വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സാ​ന്ദ്ര ജോ​വ​ലും ഗ്വാ​ട്ടി​മാ​ല​യി​ലെ ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ സ​ജീ​വ് ബാ​ബു കു​റു​പ്പും ചേ​ര്‍​ന്നു സ്വീ​ക​രി​ച്ചു. ഗ്വാ​ട്ടി​മാ​ല ഉ​ള്‍​പ്പെ​ടെ മൂ​ന്ന് രാ​ജ്യ​ങ്ങ​ളാ​ണ് വെ​ങ്ക​യ്യ നാ​യി​ഡു സ​ന്ദ​ര്‍​ശി​ക്കു​ന്ന​ത്.

ഗ്വാ​ട്ടി​മാ​ല​യ്ക്കു പു​റ​മേ പ​നാ​മ, പെ​റു എ​ന്നി രാജ്യങ്ങളാണ് നാ​യി​ഡു സ​ന്ദ​ര്‍​ശി​ക്കുന്നത്. ഈ ​മാ​സം 11 വ​രെ​യാ​ണ് സ​ന്ദ​ര്‍​ശ​നം. ഉ​പ​രാ​ഷ്ട്ര​പ​തി​യാ​യി സ്ഥാ​ന​മേ​റ്റ ശേ​ഷം അ​ദ്ദേ​ഹം ന​ട​ത്തു​ന്ന ആ​ദ്യ വി​ദേ​ശ സ​ന്ദ​ര്‍​ശ​ന​മാ​ണി​ത്. ലാ​റ്റി​ന്‍ അ​മേ​രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ​ന്ദ​ര്‍​ശ​നം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *