തെലങ്കാന തിരഞ്ഞെടുപ്പ് ചൂടിലേയ്ക്ക്: മുഖ്യമന്ത്രി നയിക്കുന്ന വന്‍ റാലി ഇന്ന്


ഹൈദരാബാദ്: ടിആര്‍എസിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കിക്ക്-ഓഫ്. മുഖ്യമന്ത്രി നയിക്കുന്ന മഹാ റാലി. സിദ്ദിപേട്ട് ജില്ലയിലെ ഹുസ്നാബാദിലാണ് തിരഞ്ഞെടുപ്പിന് മുന്നോടിയായി മഹാ റാലി നടക്കുക. അടുത്ത 50 ദിവസങ്ങള്‍ക്കുള്ളില്‍ 100 നിയമസഭാ മണ്ഡലങ്ങളില്‍ പ്രചരണം നടത്താനാണ് പാര്‍ട്ടിയുടെ തീരുമാനം. തെലങ്കാന മന്ത്രിസഭ പിരിച്ചുവിട്ടുകൊണ്ടുള്ള നിയമസഭാ പ്രമേയം ഗവര്‍ണര്‍ നരസിംഹന്‍ ഇന്നലെയാണ് അംഗീകരിച്ചത്. സെപ്റ്റംബര്‍ 7ന് തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കുന്നതിന് പിന്നിലും ചില കാരണങ്ങളുണ്ട്. ശ്രാവണ്‍ മാസവും വെള്ളിയാഴ്ചയും പുതിയ സംരംഭം.




Sharing is Caring