കാണിപ്പയ്യൂരില്‍ ഗുഡ്സ് ഓട്ടോ മറിഞ്ഞ് ഡ്രൈവറിന് ദാരുണാന്ത്യം. അറവ് ശാലയില്‍ ജോലി ചെയ്തിരുന്ന ഇതര സംസ്ഥാന തൊഴിലാളിയാണ് മരിച്ചത്.കാണിപ്പയ്യൂര്‍ മാന്തോപ്പ് കിഴക്കുമുറിയില്‍ വച്ചായിരുന്നു അപകടം നടന്നത്.
പഴുന്നാന ഭാഗത്ത് നിന്നും മാന്തോപ്പിലേക്ക് വരികയായിരുന്ന ഗുഡ്സ് ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഡ്രൈവറെ ഉടൻ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.














