തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും

തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടകക്ഷേത്രങ്ങളിലും കൊടിയേറുന്നതോടെ നാടാകെ പൂരത്തിന്റെ ആവേശത്തിലേക്കെത്തും. ലാലൂർ ഭഗവതി ക്ഷേത്രത്തിൽ രാവിലെ എട്ടിനും 8.15നും ഇടയിൽ കൊടിയേറ്റം നടക്കും.

തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 11.30 നും 11.45 നും ഇടക്കും പാറമേക്കാവിൽ ഉച്ചയ്ക്ക് 12 നും 12.15നും ഇടക്കുമാണ് കൊടിയേറ്റം. നെയ്തലക്കാവ് ക്ഷേത്രത്തിലാണ് ഏറ്റവും അവസാനം കൊടിയേറുന്നത്.എട്ട് ഘടകക്ഷേത്രങ്ങളിൽ രാവിലെ മുതൽ രാത്രിവരെ പലസമയങ്ങളിലായി പൂരക്കൊടികൾ ഉയരും.

കണിമംഗലം, കാരമുക്ക്, പനമുക്കുംപിള്ളി, ചെമ്പുക്കാവ്, ചൂരക്കോട്ടുകാവ്, ലാലൂർ, അയ്യന്തോൾ, നെയ്തലക്കാവ് എന്നീ ഘടകക്ഷേത്രങ്ങളിലും കൊടിയേറ്റം നടക്കും. ഏപ്രിൽ 19നാണ് തൃശൂർ പൂരം.സാമ്പിൾ വെടിക്കെട്ട് 17ന് വൈകിട്ട് ഏഴിന് നടക്കും.

പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളുടെ മേള പഞ്ചവാദ്യഘോഷങ്ങളും ഗജവീരന്മാരുടെ എഴുന്നളിപ്പും കുടമാറ്റവും പൂരപ്രേമികളെ പൂരലഹരിയിലെത്തിക്കുന്നു. പൂരം നാളിലെ ഇലഞ്ഞിത്തറ മേളത്തോടെ ആരംഭിക്കുന്ന പൂരം പകൽപ്പൂരവും കഴിഞ്ഞ് വെടിക്കെട്ടോടുകൂടി പൂരം സമാപിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *