തൃശൂര്‍: പാവറട്ടിയിലെ പൊലിസ് നടപടിയില്‍ പ്രതിഷേധിച്ച് തൃശൂരിലെ അഞ്ചു പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍. യു.ഡി.എഫാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പാവറട്ടി, ഏങ്ങണ്ടിയൂര്‍, വെങ്കിടങ്ങ്, മുല്ലശ്ശേരി, എളവള്ളി പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍.
മാല മോഷ്ടാവാണെന്നു സംശയിച്ച് പാവറട്ടിയില്‍ പൊലിസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ച യുവാവ് ജീവനൊടുക്കിയിരുന്നു. തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശി വിനായക് (19) ആണ് തൂങ്ങിമരിച്ചത്. പൊലീസ് മര്‍ദ്ദനം മൂലമാണ് വിനായക് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.














