തൃശൂരില്‍ സി.പി.എം -ബി.ജെ.പി സംഘര്‍ഷത്തിനിടെ മര്‍ദ്ദനമേറ്റയാള്‍ മരിച്ചു

തൃശൂര്‍ കയ്പമംഗലത്ത് സി.പി.എം -ബി.ജെ.പി സംഘര്‍ഷത്തിനിടെ മര്‍ദ്ദനമേറ്റയാള്‍ മരിച്ചു. കയ്പമംഗലം സ്വദേശി സതീശനാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് കയ്പമംഗലത്ത് സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ഇരുകൂട്ടര്‍ക്കും മര്‍ദ്ദനമേറ്റിരുന്നു.

നെഞ്ചില്‍ മര്‍ദ്ദനമേറ്റ് തളര്‍ന്ന് അവശനായ സതീശനെ തൃശൂര്‍ ഒളരി മദര്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *