ഗുജറാത്ത് സര്‍വകലാശാലയിലും കനത്ത തോല്‍വി ഏറ്റുവാങ്ങി എ.ബി.വി.പി


ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഗുജറാത്ത് കേന്ദ്രസര്‍വകലാശാലയില്‍ എ.ബി.വി.പിയ്ക്ക് കനത്ത തോല്‍വി. ഇടത് ദലിത് കോണ്‍ഗ്രസ് വിദ്യാര്‍ഥി സംഘടനകളുടെ പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ഥികളാണ് എ.ബി.വി.പിയെ തോല്‍പ്പിച്ചത്.


ദലിത് സംഘടനയായ ബാപ്‌സ ഇടതുപക്ഷ സംഘടനകളുടെ കൂട്ടായ്മയായ എല്‍.ഡി.എസ്.എഫ് , കോണ്‍ഗ്രസ് വിദ്യാര്‍ഥി സംഘടന എന്‍.എസ്.യു.ഐ, ഒ.ബി.സി ഫോറം എന്നീ സംഘടനകള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെങ്കിലും എ.ബി.വി.പിയ്‌ക്കെതിരെ മത്സരിച്ചവര്‍ക്ക് വേണ്ടി പ്രചാരണ രംഗത്ത് ശക്തമായുണ്ടായിരുന്നു.


നേരത്തെ, ജവഹര്‍ലാല്‍ നെഹ്‌റു, ഡല്‍ഹി, ഹൈദരാബാദ്, പോണ്ടിച്ചേരി സര്‍വകലാശാലകളില്‍ എബിവിപിക്ക് തോല്‍വി വഴങ്ങേണ്ടിവന്നിരുന്നു.



Sharing is Caring