തൃശൂരില്‍ വാഹനാപകടത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥി മരിച്ചു


തൃശൂര്‍ : വാളൂരില്‍ ഉണ്ടായ വാഹനാപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. വാളൂര്‍ പറമ്ബന്‍ ജോസിന്റെ മകന്‍ ആല്‍വിന്‍ ആണ് വാഹനാപകടത്തെ തുടര്‍ന്ന് മരിച്ചത്. പുതുവത്സര ആഘോഷം കഴിഞ്ഞു മടങ്ങി വരുകയായിരുന്ന വിദ്യാര്‍ഥി സംഘത്തിന്റെ നേരെ ഒരു ജീപ്പ് വന്ന് ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ആല്‍വിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് ഷിബിനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു . പൊലീസ് ജീപ്പ് ഡ്രൈവറെ കസ്റ്റഡിയില്‍ എടുക്കുകയുംചെയ്തു .




Sharing is Caring