ഉ​ഗ്ര വി​വാ​ദ സ്ഫോ​ട​നം..! യു​എ​എ​സ് സൈ​ന്യം ട്വി​റ്റ​ര്‍ ബോം​ബ് നി​ര്‍​വീ​ര്യ​മാ​ക്കി

വാ​ഷിം​ഗ്ട​ണ്‍: വി​വാ​ദം ക​ത്തി​പ്പ​ട​ര്‍​ന്ന​തോ​ടെ യു​എ​എ​സ് സൈ​ന്യം ട്വി​റ്റ​ര്‍ ബോം​ബ് നി​ര്‍​വീ​ര്യ​മാ​ക്കി. പു​തു​വ​ര്‍​ഷ ആ​ശം​സ നേ​ര്‍​ന്നു​ള്ള യു​എ​സ് സ്ട്രാ​റ്റ​ജി​ക് ക​മാ​ന്‍​ഡി​ന്‍റെ ട്വീ​റ്റാ​ണ് വി​വാ​ദ​മാ​യ​ത്. അ​ണു​വാ​യു​ധം കൈ​കാ​ര്യം ചെ​യ്യു​ന്ന സൈ​നി​ക വി​ഭാ​ഗ​മാ​യ സ്ട്രാ​റ്റ​ജി​ക് ക​മാ​ന്‍​ഡി​ന്‍റെ ബോം​ബ് വ​ര്‍​ഷി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള​ട​ങ്ങി​യ വ്യ​ത്യ​സ്ത​മാ​യ ആ​ശം​സ​യാ​ണ് ക​ത്തി​പ്പ​ട​ര്‍​ന്ന​ത്.

നി​ങ്ങ​ള്‍ ത​യാ​റാ​ണെ​ങ്കി​ല്‍ ന്യൂ​യോ​ര്‍​ക്കി​ലെ ന്യൂ ​ഇ​യ​ര്‍ ബോ​ളി​നേ​ക്കാ​ള്‍ വ​ലു​ത് വ​ര്‍​ഷി​ക്കാ​ന്‍ ത​യാ​റാ​ണെ​ന്ന് ബോം​ബ​ര്‍ വി​മാ​ന​ങ്ങ​ള്‍ ബോം​ബ് ഇ​ടു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളോ​ടെ സ്ട്രാ​റ്റ​ജി​ക് ക​മാ​ന്‍​ഡ് ഔ​ദ്യോ​ഗി​ക ട്വി​റ്റ​റി​ല്‍ ട്വീ​റ്റ് ചെ​യ്തു. സം​ഭ​വം മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ വ​ലി​യ വി​മ​ര്‍​ശ​ന​ങ്ങ​ള്‍ നേ​രി​ട്ടു. ഇ​തോ​ടെ സൈ​ന്യം ട്വീ​റ്റ് പി​ന്‍​വ​ലി​ച്ച്‌ മാ​പ്പ് പ​റ​ഞ്ഞു.

ത​ങ്ങ​ളു​ടെ നേ​ര​ത്തെ​യു​ള്ള പു​തു​വ​ര്‍​ഷ ആ​ശം​സാ ട്വീ​റ്റ് മോ​ശ​മാ​യി​രു​ന്നു. ഇ​ത് ത​ങ്ങ​ളു​ടെ മൂ​ല്യ​ങ്ങ​ളെ സൂ​ചി​പ്പി​ക്ക​ന്ന​താ​യി​രു​ന്നി​ല്ല. മാ​പ്പ് പ​റ​യു​ക​യാ​ണ്. അ​മേ​രി​ക്ക​യു​ടേ​യും സ​ഖ്യ​ക​ക്ഷി​ക​ളു​ടേ​യും സു​ര​ക്ഷ​യ്ക്കാ​യി ത​ങ്ങ​ള്‍ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് സ്ട്രാ​റ്റ​ജി​ക് ക​മാ​ന്‍​ഡ് പി​ന്നീ​ട് ട്വീ​റ്റ് ചെ​യ്തു. ഇ​തോ​ടൊ​പ്പം വി​വാ​ദ ട്വീ​റ്റ് പി​ന്‍​വ​ലി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *