തൃശൂരില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ക്ഷേത്രത്തില്‍ ഭാഗവത പാരായണം. ബി.ജെ.പി സംസ്ഥാന സമിതി അംഗം ഇ ചന്ദ്രൻ ഉൾപ്പെടെ നാല് പേർ അറസ്റ്റിലായി.
എരുമപ്പെട്ടിക്കു സമീപം പാഴിയോട്ടുമുറി നരസിംഹമൂർത്തി ക്ഷേത്രത്തില്‍ നടന്ന ഭാഗവത പാരായണത്തില്‍ നിരവധിപേര്‍ പങ്കെടുത്തിരുന്നു. ആര്.എസ്.എസ് നിയന്ത്രണത്തിലുള്ളതാണ് ക്ഷേത്രം.

വിവരം ലഭിച്ച പോലീസ് സ്ഥലത്തെത്തിയതോടെ ആളുകള്‍ ചിതറിയോടുകയായിരുന്നു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചുകൊണ്ട് ആളുകള്‍ കൂടിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുക്കുകയും ചെയ്തു. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ശേഷം ക്ഷേത്രം അടച്ചിരുന്നില്ലെന്നാണ് വിവരം.













