തുര്‍ക്കി സിറിയ ഭൂചലനത്തിൽ മരണം 12000 കടന്നു

തുര്‍ക്കി സിറിയ ഭൂചലനത്തില്‍ മരണം 12000 കടന്നു. തുടര്‍ ചലനങ്ങളും കനത്ത മഴയും മഞ്ഞു വീഴ്ചയും ഇപ്പോഴും വെല്ലുവിളിയായി തുടരുകയാണ്.

ഗുരുതരമായി പരിക്കേറ്റ ആയിരക്കണക്കിന് ആളുകള്‍ ചികിത്സ കിട്ടാതെ ദുരിതത്തില്‍ കഴിയുകയാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി,
വമ്ബന്‍ ഭൂചലനത്തില്‍ കോണ്‍ക്രീറ്റ് കട്ടകള്‍ക്കിടയില്‍ പലരും കുടുങ്ങിക്കിടന്നത് 62 മണിക്കൂറിലേറെയായി. പലരുടേയും പുറത്തേക്ക് വലിയ കോണ്‍ക്രീറ്റ് പാളികള്‍ വീണു . കെട്ടിടങ്ങള്‍ വന്‍ ശബ്ദത്തോടെ വീണപ്പോള്‍ അതിനിടയില്‍ കുടുങ്ങിയവരും പതിനായിരത്തിലേറെ പേരാണ്.

ഗുരുതരമായി പരിക്കേറ്റ് ആയിരക്കണക്കിന് ആളുകള്‍ ചികിത്സ കിട്ടാതെ കഴിയുന്നെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു . പ്രതികൂല കാലാവസ്ഥ കാരണം വൈദ്യസഹായം, വെള്ളം, ഭക്ഷണം എന്നിവ ദുരന്തമേഖലയില്‍ എത്തിക്കാനുള്ള മാര്‍ഗങ്ങള്‍ക്ക് തിരിച്ചടിയാകുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *