തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ധന വിലയില്‍ വര്‍ധന


തുടര്‍ച്ചയായി മൂന്നാമത്തെ ദിവസവും ഇന്ധന വിലവര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 54 പൈസയും ഡീസല്‍ 58 പൈസയുമാണ് കൂട്ടിയത്. മൂന്നു ദിവസം കൊണ്ട് പെട്രോളിന് 1.74 പൈസയുടെയും ഡീസലിന് 1.78 പൈസയുടെയും വര്‍ധവനാണ് ഉണ്ടായിരിക്കുന്നത്. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 73 രൂപയാണ് വില. ഡീസലിന് 71.17 രൂപയും.


ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 40 ഡോളര്‍ നിലവാരത്തിലേയ്ക്ക് ഉയര്‍ന്നതും ലോക്ക്ഡൗണ്‍ കാലയളവില്‍ കേന്ദ്ര സര്‍ക്കാര്‍ രണ്ടുതവണയായി തീരുവ 13 രൂപയിലേറെ വര്‍ധിപ്പിച്ചതുമാണ് വിലവര്‍ധനയ്ക്ക് ഇടയാക്കിയത്.




Sharing is Caring