തീരുമാനം ഏകകണ്ഠം; ദിവാകരനെ നീക്കിയതില്‍ വിഭാഗീയതയില്ലെന്ന് കാനം


കൊല്ലം: മുന്‍ മന്ത്രി സി.ദിവാകരനെ ദേശീയ കൗണ്‍സിലില്‍ നിന്ന് നീക്കിയതില്‍ വിഭാഗീയത ഇല്ലെന്നും തീരുമാനം ഏകകണ്ഠമായിരുന്നെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ .


പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന പാനലില്‍ 20 ശതമാനം പുതുമുഖങ്ങളായിരിക്കണമെന്ന് പാര്‍ട്ടിയുടെ ചട്ടമുണ്ട്. അത് പ്രകാരമാണ് ഇപ്പോഴത്തെ തീരുമാനം. പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച പട്ടികയില്‍ ഇനി മാറ്റമുണ്ടാകില്ലെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.


സി.ദിവകാരനെ കൂടാതെ സി.എന്‍.ചന്ദ്രന്‍,? സത്യന്‍ മൊകേരി, കമലാ സദാനന്ദന്‍, സി.എന്‍.ജയദേവന്‍എന്നിവരേയും ദേശീയ കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കിയിരുന്നു



Sharing is Caring