തിരുവല്ല കുരിശു കവലയിലെ ഷാ എന്റർപ്രൈസസിന്റെ ഗോഡൗണിന് തീപിടിച്ചു.

തിരുവല്ല : തിരുവല്ല കുരിശു കവലയിൽ പ്രവർത്തിക്കുന്ന ഷാ എന്റർപ്രൈസസിന്റെ ഗോഡൗണിന് തീപിടിച്ചു. ഇന്ന് രാവിലെ പതിനൊന്നരയോടെ ആയിരുന്നു സംഭവം. ഷാ എന്റർപ്രൈസസിനോട് ചേർന്നുള്ള പഴയ കെട്ടിടത്തിനാണ് തീ പിടിച്ചത്.

കെട്ടിടത്തിന്റെ മേൽക്കൂര പൂർണമായും കത്തി നശിച്ചു.
തിരുവല്ല ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിന്നും എത്തിയ അഗ്നി രക്ഷ യൂണിറ്റുകൾ ചേർന്ന് പന്ത്രണ്ടരയോടെ തീ നിയന്ത്രണ വിധേയമാക്കി. തിരുവല്ല പോലീസും സ്ഥലത്ത് എത്തിയിരുന്നു.

ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. നാശനഷ്ടം സംബന്ധിച്ച് വിലയിരുത്തിയിട്ടില്ലെന്ന് സ്ഥാപന ഉടമ ഖാദർ ഷാ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *